ഗാസ പാളയത്തില്‍ നടത്തിയ തുടര്‍ച്ചയായ വ്യോമാക്രമണങ്ങളില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 16 വയസുള്ള ഒരു കുട്ടിയും ഹമാസ് കമാന്‍ഡറും ഉള്‍പ്പെടുന്നുവെന്ന് പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. ഇസ്രയേല്‍ സൈന്യം സുരക്ഷാഭീഷണികള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കി. അതേസമയം, ആക്രമണം സാധാരണ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചുവെന്നാരോപിച്ച് ഹമാസ് രംഗത്തെത്തി. **ഗാസ**യില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ആശങ്ക പ്രകടിപ്പിക്കുകയും അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; 16 വയസുള്ള കുട്ടിയും ഹമാസ് കമാന്‍ഡറും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു
- Advertisement -
- Advertisement -
- Advertisement -





















