ശിശുക്കൾക്കായുള്ള ചില പാൽപ്പൊടി ഉൽപ്പന്നങ്ങളിൽ അനുവദനീയ പരിധിയെക്കാൾ കൂടുതലായ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് നെസ്‌ലെ യൂറോപ്പിലുടനീളം NAN, SMA, BEBA ബ്രാൻഡുകളിലെ ചില ബാച്ചുകൾ സ്വമേധയാ തിരിച്ചുവിളിച്ചു. ഗുണനിലവാര പരിശോധനയിലാണ് അസാധാരണത കണ്ടെത്തിയതെന്ന് കമ്പനി അറിയിച്ചു. സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി സ്വീകരിച്ചതെന്നും, ഇതുവരെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നെസ്‌ലെ വ്യക്തമാക്കി.
സിപിഐഎം ചുവടുമാറ്റുന്നു; മുസ്‌ലിം ന്യൂനപക്ഷത്തെ പിണക്കരുത്, പ്രകോപന പ്രസ്താവനകൾ ഒഴിവാക്കാൻ നിർദേശം
ബാധിത ബാച്ചുകൾ വിപണിയിൽ നിന്ന് പൂർണമായി പിൻവലിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് പണം തിരികെ നൽകാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെട്ട രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷാ അതോറിറ്റികളുമായി സഹകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഉപഭോക്താക്കൾ ഉൽപ്പന്ന പാക്കറ്റിലെ ബാച്ച് നമ്പർ പരിശോധിച്ച് സംശയം തോന്നിയാൽ ഉപയോഗം നിർത്തി വിൽപ്പനകേന്ദ്രങ്ങളെയോ കസ്റ്റമർ കെയറിനെയോ ബന്ധപ്പെടണമെന്ന് കമ്പനി അഭ്യർത്ഥിച്ചു. ശിശു ആഹാരങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാട് നെസ്‌ലെ ആവർത്തിച്ചു.





















