ഗുഡ്ഗാവിൽ സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റിൽ നടന്ന പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് 25 കാരി മരിച്ചു. പഞ്ചാബിലെ മൊഹാലിയിൽ താമസിക്കുന്ന എയർഹോസ്റ്റസായ സിമ്രാൻ ദാദ്വാളാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു ദാരുണ സംഭവം. ഗുഡ്ഗാവിൽ സുഹൃത്തിന്റെ വാടക അപ്പാർട്ട്‌മെന്റിൽ സംഘടിപ്പിച്ച പാർട്ടിക്കിടെയാണ് സിമ്രാന് പെട്ടെന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്. അവസ്ഥ വഷളായതോടെ സുഹൃത്തുക്കൾ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഡൽഹിയിൽ താമസിച്ച് ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മരണകാരണം വ്യക്തമാക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ഗുഡ്ഗാവിൽ സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റിലെ പാർട്ടിക്കിടെ ശ്വാസതടസ്സം; 25 കാരിയായ എയർഹോസ്റ്റസ് മരിച്ചു
- Advertisement -
- Advertisement -
- Advertisement -





















