കോഴിക്കോട്ട് ഫോണിന്റെ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തിയതായി പരാതി. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ താമരശ്ശേരി ചുങ്കത്താണ് ആക്രമണം നടന്നത്. അണ്ടോണ മൂഴിക്കുന്നത് അബ്ദുറഹ്‌മാനെയാണ് ആക്രമിച്ചത്. ആദ്യം ക്രൂരമായി മർദിച്ച ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് പേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടിവിഎസ് ഫൈനാൻസ് ജീവനക്കാരനായ നരിക്കുനി പാറന്നൂർ പാവട്ടിക്കാവ് മീത്തൽ നിതിൻ (28), കോഴിക്കോട് എരഞ്ഞിക്കൽ മൊകവൂർ കൊയപ്പുറത്ത് അഭിനന്ദ് (28), എരഞ്ഞിങ്ങൽക്കണ്ടത്തിൽ അഖിൽ (27) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ടിവിഎസ് ഫൈനാൻസ് വഴി 36,000 രൂപ വിലയുള്ള മൊബൈൽ ഫോൺ അബ്ദുറഹ്‌മാൻ വാങ്ങിയിരുന്നതായും, ഇതിന്റെ മൂന്നാമത്തെ അടവായ 2,302 രൂപ കഴിഞ്ഞ ദിവസമാണ് അടയ്ക്കേണ്ടിയിരുന്നതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ഫോൺ അടവ് മുടങ്ങിയെന്ന് ആരോപണം; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് കത്തികൊണ്ട് കുത്തി
- Advertisement -
- Advertisement -
- Advertisement -





















