യുകെയിൽ ആവശ്യമായ രേഖകളോ തൊഴിൽ അനുമതികളോ ഇല്ലാതെ ഡെലിവറി ജോലിയിൽ ഏർപ്പെട്ടിരുന്ന ഇന്ത്യക്കാർ ഉള്‍പ്പെടെയുള്ള 171 പേരെ കുടിയേറ്റ വിഭാഗം പിടികൂടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിവിധ നഗരങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനകളിലാണ് ഇവരെ കണ്ടെത്തിയത്. ഓൺലൈൻ ഡെലിവറിയുടെ ആവശ്യകത ഉയർന്നതിനെ തുടർന്ന് രേഖകളില്ലാത്ത വിദേശ പൗരന്മാർ ഈ മേഖലയിലേക്ക് വലിയ രീതിയിൽ മാറിയെന്നായിരുന്നു മുമ്പ് ലഭിച്ച സൂചന.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗോവയിലെ നിശാക്ലബ്ബിൽ തീപിടിത്തം, 23 പേർക്ക് ദാരുണാന്ത്യം
പിടിയിലായവരെ ചോദ്യം ചെയ്തതിനു ശേഷം, നിലവിലെ നിയമങ്ങൾ പ്രകാരം അവരെ നാടുകടത്താൻ നടപടി ആരംഭിക്കുമെന്ന് യുകെ ആഭ്യന്തര വകുപ്പ് അറിയിച്ചു. രേഖകളില്ലാത്ത തൊഴിലാളികളെ നിയമിച്ച സ്ഥാപനങ്ങൾക്കെതിരെയും കടുത്ത പിഴയും ലൈസൻസ് റദ്ദാക്കലുമടങ്ങിയ ശിക്ഷാനടപടികൾ പരിഗണിക്കുന്നുണ്ട്. ഇത്തരം നിയമലംഘനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും തൊഴിൽ വിപണിക്കും ഭീഷണിയാണെന്നും കർശനനടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് യുകെയിൽ ജോലി തേടുന്ന വിദേശികൾക്കിടയിൽ വലിയ ആശങ്കയാണ് രൂപപ്പെട്ടിരിക്കുന്നത്.






















