പ്രേക്ഷകർ കാത്തിരുന്ന ‘സ്ട്രേഞ്ചർ തിങ്സ്’ അഞ്ചാം സീസൺ ഇപ്പോൾ വലിയ സർപ്രൈസുമായി എത്തുകയാണ്. നെറ്റ്ഫ്‌ലിക്‌സ് സൂപ്പർഹിറ്റ് സീരിസിന്റെ ഗ്രാൻഡ് ഫിനാലെ ഇതുവരെ കണ്ടതിലേറ്റവും ദൈർഘ്യമേറിയ എപ്പിസോഡായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറഞ്ഞു. അതിലേറെ ആവേശകരമാക്കുന്നതാണ് തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ ഫൈനൽ എപ്പിസോഡ് തിയേറ്റർ റിലീസിനായി ഒരുങ്ങുന്നതെന്ന വാർത്ത. സിനിമാറ്റിക് സ്കെയിലിൽ ഒരുക്കുന്ന അവസാന അധ്യായം പ്രേക്ഷകർക്ക് തിയേറ്ററിൽ അനുഭവിക്കാനുള്ള അവസരം നെറ്റ്ഫ്‌ലിക്‌സ് ഒരുക്കുന്നതോടെ ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷത്തിലാണ്.
സീസണിന്റെ അവസാന ഭാഗം ആക്ഷൻ, സസ്പെൻസ്, എമോഷൻ എന്നിവയുടെ കനത്ത പാക്കേജായിരിക്കും എന്നാണ് ക്രൂ അംഗങ്ങൾ സൂചിപ്പിക്കുന്നത്. വെക്നയുടെ കഥ എങ്ങനെയാണ് അവസാനിക്കുന്നത്, ഹോക്കിൻസിനെ ഏത് ഭീഷണികളാണ് കാത്തിരിക്കുന്നത് എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷകൾ ആരാധകർക്ക് അതിരുകളാണ്.
തിയേറ്റർ റിലീസും റെക്കോർഡ് ദൈർഘ്യമുള്ള ഫിനാലെയും കൂടി ‘സ്ട്രേഞ്ചർ തിങ്സ് 5’ ഈ വർഷത്തെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ഇവന്റുകളിൽ ഒന്നായിത്തീരുമെന്ന് ഉറപ്പാണ്.






















