ഹോളിവുഡ് ബയോപിക് “Christy” ബോക്സോഫീസിൽ പരാജയപ്പെട്ടതിനെ തുടർന്ന്, നടി സിഡ്നി സ്വീനിയെ കടുത്ത വിമർശനത്തിന് വിധേയയാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം റൂബി റോസ്. ചിത്രത്തിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ പദ്ധതിയിലേക്ക് താനും ബന്ധപ്പെട്ടിരുന്നുവെന്ന അവകാശവാടുമായി റൂബി റോസ്, സ്വീനിയുടെ പ്രകടനവും സമീപനവും സിനിമയുടെ ഗുണനിലവാരത്തെ ബാധിച്ചുവെന്നാണ് തുറന്നുപറഞ്ഞത്. സോഷ്യൽ മീഡിയയിൽ പുറത്ത് വന്ന പോസ്റ്റിൽ, “നീ സിനിമ നശിപ്പിച്ചു… ക്രിസ്റ്റിക്ക് ഇതിൽ കൂടുതൽ അർഹതയുണ്ട്” എന്ന് റോസ് കടുത്ത ഭാഷയിൽ ആരോപിച്ചു.
റോസിന്റെ അഭിപ്രായത്തിൽ, ചിത്രത്തിന്റെ ഒറിജിനൽ സ്ക്രിപ്റ്റ് ഏറെ ശക്തവും LGBTQ+ കമ്മ്യൂണിറ്റിയോട് ചേർന്നതുമായ ഒന്നായിരുന്നു. പക്ഷേ അവസാന പതിപ്പിൽ ആ ആത്മാവും ആഴവും നഷ്ടപ്പെട്ടു എന്നാണ് അവളുടെ വിമർശനം. ബോക്സോഫീസിൽ വെറും 1.3 മില്യൺ ഡോളർ മാത്രം നേടിക്കൊണ്ട്, വലിയ റിലീസുകളിൽ ഏറ്റവും മോശം കളക്ഷനുകളിൽ ഒന്നായി സിനിമ മാറിയതോടെ വിമർശനം കൂടുതൽ ശക്തമായിരിക്കുകയാണ്.
ഫ്ലോറൻസ് പ്യൂഗ്; ‘മിഡ്‌സമ്മർ’ ചിത്രീകരണം കാരണം ആറ് മാസം ഡിപ്പ്രഷൻ അനുഭവിച്ചു
അതേസമയം, സിഡ്നി സ്വീനികൾ ചിത്രത്തെ സംരക്ഷിച്ചുകൊണ്ടാണ് പ്രതികരിച്ചത്. ഈ പ്രോജക്ട് തന്റെ കരിയറിൽ ഏറ്റവും വലിയ ബഹുമതികളിലൊന്നാണെന്നും, താൻ “പ്രഭാവമുള്ള ആർട്ട്” സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്നും അവർ വ്യക്തമാക്കിയിരുന്നു. റൂബി റോസിന്റെയും സ്വീനിയുടെയും ഈ സംഘർഷം, ഹോളിവുഡ് ബയോപിക്കുകളിൽ പ്രതിനിധീകരണവുമായി ബന്ധപ്പെട്ടുള്ള വൻ സമ്മർദ്ദങ്ങളും ശരിയായ കാസ്റ്റിംഗ് തെരഞ്ഞെടുപ്പുകൾക്കുള്ള ചർച്ചകളും വീണ്ടും മുൻനിരയിലെത്തിച്ചിരിക്കുകയാണ്.





















