മൊന്‍ത ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ഗതാഗത സംവിധാനങ്ങൾ താറുമാറായി. തെക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റും അനുഭവപ്പെടുന്ന സാഹചര്യത്തിൽ നിരവധി ട്രെയിനുകളും ചില വിമാന സര്‍വീസുകളും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. പ്രത്യേകിച്ച് തീരദേശ മേഖലകളിലെ റെയില്‍ സര്‍വീസുകള്‍ താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. വിമാനത്താവളങ്ങളിൽ മോശം കാലാവസ്ഥ മൂലം സർവീസുകൾ വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്തു. റെയിൽവേയും എയർലൈൻസുകളും യാത്രക്കാർക്ക് മുൻകൂട്ടി അറിയിപ്പുകൾ നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ ദുരന്തനിവാരണ സേനയും തീരദേശ പോലീസ് സേനയും മുന്നൊരുക്കങ്ങളുമായി രംഗത്തുണ്ട്. ചുഴലിക്കാറ്റിന്റെ പ്രഭാവം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങളെ അനാവശ്യ യാത്രകൾ ഒഴിവാക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു.
മൊന്‍ത ചുഴലിക്കാറ്റ്; നിരവധി ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കി
- Advertisement -
- Advertisement -
- Advertisement -



















