ദ്വിഭാഗങ്ങളായ ‘ബാഹുബലി: ദി ബിഗിനിംഗ്’ (2015)യും ‘ബാഹുബലി 2: ദി കോൺക്ലൂഷൻ’ (2017)യും ഒന്നിച്ച് സംയോജിപ്പിച്ച രൂപത്തിലാണ് ‘ബാഹുബലി: ദി എപ്പിക്’ തിയേറ്ററുകളിലേക്ക് എത്തുന്നത്. ആദ്യം പറഞ്ഞത് പോലെ 5 മണിക്കൂറിലേറെ നീളമുണ്ടാകുമെന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ പുറത്തുവന്ന പുതിയ വിവരങ്ങൾ അനുസരിച്ച്, ഈ സംയുക്ത പതിപ്പിന്റെ റൺടൈം ഏകദേശം 3 മണിക്കൂർ 40 മിനിറ്റ് ആയി കുറച്ചതായി നിർമ്മാതാക്കൾ വ്യക്തമാക്കി.
കൂടുതൽ ദൃശ്യങ്ങൾ ഉൾപ്പെടുത്തി തിയേറ്ററിൽ പുതിയ അനുഭവം നൽകുകയാണ് ലക്ഷ്യം. ഇതിനായി ചില രംഗങ്ങൾ നീട്ടി പുനസംയോജിപ്പിക്കുകയും ചെയ്തു. എന്നാൽ അതിനൊപ്പം തന്നെ തിയേറ്റർ പ്രേക്ഷകരെ ക്ഷീണിപ്പിക്കാതിരിക്കാനും, സമയം പ്രായോഗികമായി കുറക്കാനുമാണ് ശ്രമം. അതിനാൽ, ചോറും പൊതിഞ്ഞ് പോകേണ്ടി വരുമെന്ന് ആശങ്കപ്പെടേണ്ടതില്ല!
