യുഎഇയിൽ പ്രവാസികളെ ലക്ഷ്യമാക്കി പുതിയ തട്ടിപ്പു മുന്നറിയിപ്പ്. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി അനധികൃതമായി ബാങ്ക് വിവരങ്ങൾ കൈവശപ്പെടുത്താനാണ് തട്ടിപ്പുകാർ ശ്രമിക്കുന്നത്. അപ്രതീക്ഷിത ട്രാൻസ്ഫറുകൾ അയച്ച് തിരിച്ചടവ് ആവശ്യപ്പെടുന്നതും, WhatsApp സ്ക്രീൻ-ഷെയറിംഗ് വഴി അക്കൗണ്ടിൽ പ്രവേശിക്കുന്നതും ഇപ്പോൾ വ്യാപകമായി നടക്കുന്നതായി അധികൃതർ അറിയിച്ചു. ഇത്തരം സന്ദേശങ്ങൾക്കും കോളുകൾക്കും മറുപടി നൽകാതെ ഉടൻ ബാങ്കുമായി ബന്ധപ്പെടണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
