ചൈനയിലെ യുന്നാൻ പ്രവിശ്യയിൽ മൂന്ന് വയസ്സുകാരി തലയിൽ പഴക്കത്തി കുത്തിയ നിലയിൽ അമ്മയുടെ കൈപിടിച്ച് അതീവ ശാന്തമായി ആശുപത്രിയിലെത്തിയ സംഭവം ലോകമെമ്പാടും ഞെട്ടലുണ്ടാക്കി. കുട്ടിയുടെ തലയിൽ ഏകദേശം 15 സെന്റീമീറ്റർ നീളമുള്ള കത്തി കുടുങ്ങിയിരിക്കെ, അമ്മ അവളെ കൈപിടിച്ച് നടന്ന് കൊണ്ടുപോകുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം കത്തി വിജയകരമായി നീക്കം ചെയ്യുകയും കുട്ടിയുടെ ആരോഗ്യനില സ്ഥിരമാണെന്നും അധികൃതർ അറിയിച്ചു.
