ഓസ്ട്രേലിയൻ ക്രിക്കറ്റ് ലോകത്തിന് വലിയ നഷ്ടം. മുൻ ക്യാപ്റ്റനും പ്രശസ്ത പരിശീലകനുമായ ബോബ് സിംപ്സൺ അന്തരിച്ചു. 1960-കളിലും 70-കളിലും ഓസ്ട്രേലിയൻ ക്രിക്കറ്റിനെ മുന്നോട്ട് നയിച്ച പ്രമുഖ താരമായിരുന്നു അദ്ദേഹം.ബാറ്റ്‌സ്മാനായും സ്‌പിന്നറായും മികച്ച പ്രകടനം കാഴ്ചവെച്ച സിംപ്സൺ, പിന്നീട് പരിശീലകനായും ചരിത്രം കുറിച്ചു.
ഇൻഡിഗോ വിമാനത്തിൽ സഹയാത്രികയോട് മോശമായി പെരുമാറി; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
1980-കളിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് പ്രതിസന്ധിയിലായിരുന്നപ്പോൾ ടീമിനെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉണ്ടായ പരിശ്രമങ്ങളാണ് ലോകകപ്പുകളും ടെസ്റ്റ് പരമ്പരകളും വിജയിപ്പിച്ചത്. ക്രിക്കറ്റിനോടുള്ള സമർപ്പണവും ശാസ്ത്രീയ പരിശീലന രീതിയും അദ്ദേഹത്തെ വേറിട്ടുനിർത്തി. ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡും ലോകമെമ്പാടുമുള്ള ആരാധകരും അദ്ദേഹത്തിന്റെ അന്ത്യം അനുശോചിച്ചു.
