ഡൽഹിയിലെ ശാസ്ത്രി പാർക്കിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകമാണ് ഇപ്പോൾ നടുക്കിയത്. 15 വയസ്സുള്ള പെൺകുട്ടിയെ അതിക്രൂരമായി വെടിവെച്ചു കൊന്നത് 20 കാരനായ ആൺസുഹൃത്താണ്. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തിൽ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.
വ്യാഴാഴ്ച വൈകിട്ട്, പെൺകുട്ടിയും സുഹൃത്തും മിൽക്ക് ഡയറിക്കു സമീപം സംസാരിക്കുന്നതിനിടെ പ്രതി പെട്ടെന്നു അവളെ ലക്ഷ്യമാക്കി തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നു. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എവര്‍ട്ടണെതിരെ സമനില; പ്രീമിയര്‍ ലീഗ് സമ്മര്‍ സീരീസ് കിരീടം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രതിയുടെ തിരിച്ചറിയൽ വ്യക്തമായതായും പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
