അമേരിക്കയിലെ മൊണ്ടാന സംസ്ഥാനത്തിലെ ലിവിങ്സ്റ്റൺ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ബാറിൽ നടന്ന വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയോടെയാണ് അജ്ഞാതൻ ബാറിനകത്ത് കയറി ആളുകൾക്കുമേൽ വെടിയുതിർക്കിയത്.
നാല് പേരെ സംഭവസ്ഥലത്ത് വധിച്ച പ്രതി സംഭവശേഷം രക്ഷപ്പെടുകയായിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പോലീസും ഫെഡറൽ ഏജൻസികളും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുള്ളതായും പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ജിമ്മിൽ വ്യായാമത്തിനിടെ വെള്ളം കുടിച്ച്; യുവാവ് കുഴഞ്ഞുവീണ് മരിച്ചു
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും സംശയാസ്പദമായ കാര്യങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യാനുമാണ് അധികൃതരുടെ നിർദേശം.
