26.5 C
Kollam
Wednesday, October 15, 2025
HomeNewsCrimeതൊഴിലാളികളുടെ കഴുത്തിൽ കത്തി വെച്ച് കവർച്ച; അഞ്ചംഗ സംഘത്തിൽ രണ്ടുപേർ അറസ്റ്റിൽ, കൊട്ടിയം പോലീസ് അന്വേഷണം...

തൊഴിലാളികളുടെ കഴുത്തിൽ കത്തി വെച്ച് കവർച്ച; അഞ്ചംഗ സംഘത്തിൽ രണ്ടുപേർ അറസ്റ്റിൽ, കൊട്ടിയം പോലീസ് അന്വേഷണം ഊർജിതം

- Advertisement -

ജൂൺ 28ന് രാത്രി 9. 30 ഓടുകൂടി കൊട്ടിയം പീടിക മുക്കിൽറഷീദിന്റെ ഉടമസ്ഥതയിൽ ഉള്ള അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മാടൻനട സ്വദേശിഓട്ടോ ഡ്രൈവറായ ഷൈനിന്റെ നേതൃത്വത്തിലുള്ള 5അഗ സംഘം എത്തി കതകിനു മുട്ടുകയും തൊഴിലാളികളിൽ ഒരാൾ വന്ന് കതക് തുറക്കുകയും ചെയ്തു. തുടർന്ന് ഇവർ അഞ്ചുപേരും അകത്തു കയറി ഇതര സംസ്ഥാന തൊഴിലാളികളുടെ കഴുത്തിൽ കത്തി വെച്ച് പണവും മൊബൈൽഫോണും തരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇവർ പണവും മൊബൈലും കൈക്കലാക്കി കടന്നു കളഞ്ഞു. ഇതിനെ തുടർന്ന് കൊട്ടിയം പോലീസിൽ ഇവർ പരാതി കൊടുക്കുകയും പ്രതികൾ കവർച്ചയ്ക്ക് എത്തിയ ഓട്ടോ കേന്ദ്രീകരിച്ച് കൊട്ടിയം പോലീസ് അന്വേഷണം നടത്തിയേനെ തുടർന്നാണ് ഇന്നലെ വൈകിട്ടോടെ പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

ട്രാവിസ് സ്കോട്ടിന്റെ ഫാഷൻ സ്റ്റൈലിന് കണക്കുകൾ വേണ്ട; ഒരു ലുക്കിന്റെ വില തന്നെ ലക്ഷത്തിലേക്ക്


കൊറ്റങ്കര,പേരൂർ, വയലിൽവീട്ടിൽ, 30 വയസ്സുള്ള വിനീത്.. ഉളിയകോവിൽ, ശ്രീദുർഗ്ഗ നഗർ, ഈച്ചേരി കിഴക്കതിൽ വീട്ടിൽ, 35 വയസ്സുള്ള രഞ്ജിത്ത് എന്നിവരെയാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി വിനീതിനെ ചാത്തനാംകുളത്തുനിന്ന് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്തിൽ പ്രതി രഞ്ജിത്ത് എറണാകുളത്ത് ഹോട്ടലിൽ ജോലി നോക്കി വരികയായിരുന്നു. അവിടെ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ ഒരു പ്രതിയെ കൂടി പിടികൂടാൻ ഉണ്ട് പോലീസ് അന്വേഷണം ഊർജിതമാക്കി. കൊട്ടിയം എസ് എച്ച് ഒ പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം കൊട്ടിയം എസ് ഐ നിധിൻ നളന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അനിൽകുമാർ, ജോയ്, സിപി ഒ മാരായ പ്രവീൺ ചന്ദ്, രമ്യ, വിനോദ് തുടങ്ങിയവർ അന്വേഷണത്തിൽ പങ്കെടുത്തു വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments