ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള O by Ozy എന്ന സ്ഥാപനത്തിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി ആരോപണം നേരിടുന്ന മൂന്ന് മുൻ വനിതാ ജീവനക്കാർ തലശേരി പോലീസിനു മുമ്പിൽ കീഴടങ്ങി.
ഇവർ ചുരുങ്ങിയ കാലയളവിനുള്ളിൽ ക്യൂആർ കോഡ് വഴിയാണ് ഏകദേശം 69 ലക്ഷം രൂപ തട്ടിയെടുത്തത് എന്നതാണ് പ്രധാനമായ ആരോപണം.തട്ടിപ്പിന് ശേഷം മുങ്ങിയിരുന്ന ഇവരെ കുറിച്ച് അന്വേഷണ സംഘം തിരച്ചിൽ നടത്തിയിരുന്നു.
അവർ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകളും ഫോൺ വിവരങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. സംശയാസ്പദമായ ഇടപാടുകൾ സംബന്ധിച്ച തെളിവുകൾ ശേഖരിച്ചുവരികയാണ്.
അനിൽ അംബാനിക്കെതിരെ ഇഡിയുടെ പുതിയ അന്വേഷണം; ₹68.2 കോടി ഗ്യാരൻറിയിൽ വ്യാജവാദം
ദിയ കൃഷ്ണയും പിതാവും ഈ സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പരോക്ഷ പ്രതികരണങ്ങൾ നടത്തിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതോടെ കേസിന്‍റെ ഗൗരവം ഉയരുകയാണ്.
