ഛത്തീസ്ഗഡിൽഅറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾ നൽകിയ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. കേസിന്റെ സ്വഭാവം ദേശീയ അന്വേഷണ ഏജൻസി (NIA) നിയമപ്രകാരം വരുന്നതിനാൽ, അതിനെ പരിഗണിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.
ജാമ്യഹർജി എൻഐഎ കോടതിയിൽ സമർപ്പിക്കണമെന്നും സെഷൻസ് കോടതി നിർദേശിച്ചു. ബിലാസ്പൂർ സെൻട്രൽ ജയിലിൽ കസ്റ്റഡിയിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് അനുകൂലതയുണ്ടാകുമോ എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
