ഏഷ്യ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടക്കുന്ന ക്രിക്കറ്റ് മത്സരം സംബന്ധിച്ച് രാഷ്ട്രീയ തലത്തിൽ നിന്നും ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. AIMIM നേതാവ് അസദുദ്ദീൻ ഉവൈസി ഇന്ത്യ–പാകിസ്താൻ മത്സരം നടക്കുന്നതിനെതിരെ ശക്തമായി രംഗത്തെത്തി.
“രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല” എന്ന മുദ്രാവാക്യത്തിൽ രാജ്യത്തിന്റെ സുരക്ഷയും യുക്തിയും മുന്നിൽവെച്ചാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.പാകിസ്താനുമായി ഇന്ത്യൻ സൈന്യത്തിനും ജനതക്കും നേരിടേണ്ടിവരുന്ന ദുരന്തങ്ങളേയും ആക്രമണങ്ങളേയും കാണാതെ ക്രിക്കറ്റ് സൗഹാർദം മുൻവയ്ക്കുന്നത് യുക്തിയില്ലായ്മയാണെന്നും ഉവൈസി പറഞ്ഞു.
ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കട്ടെ, പക്ഷേ പഹൽഗാം ആവർത്തിക്കരുത്; സൗരവ് ഗാംഗുലി
രാജ്യത്തിന് എതിരെ പ്രവർത്തിക്കുന്ന രാജ്യങ്ങളുമായി സ്‌പോർട്‌സ് ബന്ധം പോലും ചോദ്യംചെയ്യേണ്ട സാഹചര്യമാണെന്നതിനാണ് അദ്ദേഹത്തിന്റെ വിമർശനം.
