തമിഴ്നാട്ടിലെ സർക്കാർ സ്കൂളിൽ ദാരുണമായ സംഭവം. നാലാം ക്ലാസിൽ പഠിക്കുന്ന പ്രാചിയെന്ന ഒൻപതുവയസ്സുകാരിയായ വിദ്യാർത്ഥിനിയാണ് ക്ലാസ് മുറിയിൽ പഠനം നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്.
വിദ്യാർത്ഥിനിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിശദാംശങ്ങൾ പ്രകാരം ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നുമാണ് ആരോഗ്യ ഉദ്യോഗസ്ഥരുടെ പ്രാഥമിക സംശയം.
അതിനിടെ, കുട്ടിയുടെ ശരീരത്തിൽ യാതൊരു മുറിവുകളോ പാടുകളോ കാണപ്പെട്ടിട്ടില്ല. കൂടുതൽ പരിശോധനകൾക്കും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനും ശേഷം മരണകാരണം സ്ഥിരീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വാടകവീട്ടിൽ താമസിക്കുന്ന സാധാരണ കുടുംബത്തിലെ കുട്ടിയായിരുന്നു . ചെറുപ്പത്തിൽ ഹൃദയാഘാതം എന്ന കാര്യത്തിൽ ആരോഗ്യ വിദഗ്ധർക്ക് അതിശയവും ആശങ്കയും ഉയർത്തിയിട്ടുണ്ട്.
