ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണശീലങ്ങൾക്കെതിരെ ശക്തമായ മുന്നേറ്റവുമായി കേന്ദ്ര സർക്കാർ. ജിലേബി, സമൂസ, വട, ലഡൂ പോലുള്ള അധികമായ എണ്ണയും പഞ്ചസാരയും അടങ്ങിയ വിഭവങ്ങൾക്ക് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ കേന്ദ്രം തീരുമാനിച്ചു.
ഔദ്യോഗിക സ്ഥാപനങ്ങളിലും ആശുപത്രികളിലും ഇവ വിതരണം ചെയ്യുന്നതിനോടൊപ്പം, ഓരോ വിഭവത്തിലും കൃത്യമായ പോഷക വിവരങ്ങളും അതിന്റെ ദോഷഫലങ്ങളും വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശം.
ഡൽഹിയിലെ രണ്ട് പ്രമുഖ സ്‌കൂളുകളിൽ ഇ-മെയിൽ വഴി ബോംബ് ഭീഷണി; സുരക്ഷാ പരിശോധനയ്ക്ക് തുടക്കം
പുകയില ഉൽപ്പന്നങ്ങളെ പോലെ തന്നെ, പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണങ്ങൾക്കെതിരെയും ബോധവൽക്കരണം അനിവാര്യമാണെന്നാണ് സർക്കാരിന്റെ സമീപനം. ട്രാൻസ് ഫാറ്റും അമിത പഞ്ചസാരയും ഉള്ള വിഭവങ്ങൾ ദീര്‍ഘകാല രോഗങ്ങൾക്കും അമിതഭാരത്തിനും കാരണമാകുന്നുവെന്ന് ആരോഗ്യമന്ത്രി ഉൾപ്പെടെ ആരോഗ്യ വിദഗ്ധർ മുന്നറിയിക്കുന്നു.
