കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത ഉയർന്നിരിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തെ തുടർന്നാണ് മഴ ശക്തമാകുന്നത്.
ജൂലൈ 16, 17 തീയതികളിൽ കണ്ണൂർ, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം,കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം, തൃശ്ശൂർ , എറണാകുളം തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്.
ഒറ്റപ്പെട്ട കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയേക്കാവുന്നതായും നദീ തീരവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. യാത്രകൾ മോശം കാലാവസ്ഥ കണക്കിലെടുത്ത് പരിഗണിച്ചിരിക്കണം.
