കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തുടർന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ , പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനും ശക്തമായ ഇടിയുമുള്ള മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
തീരദേശ ജില്ലകളിൽ തിരമാലയുടെ ശക്തി കൂടുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കും തീരവാസികൾക്കും ജാഗ്രത നിർദേശിച്ചിട്ടുണ്ട്. നദികളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടായതിനാൽ പുഴക്കര പ്രദേശങ്ങളിൽ താമസിക്കുന്നവർ നീരീക്ഷണത്തിലായിരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റികൾ അറിയിക്കുന്നു.
.
