കൊല്ലത്ത് കെഎസ്ആർടിസി ബസുകൾ തടഞ്ഞു പണിമുടക്കിന്റെ ഭാഗമായി സിഐടിയു പ്രവർത്തകരാണ് ബസ്സുകൾ തടഞ്ഞത്. കൊല്ലത്ത് നിന്ന് അമൃത ആശുപത്രിയിലേക്ക് പോകേണ്ട സൂപ്പർഫാസ്റ്റ്, മൂന്നാർ സൂപ്പർഫാസ്റ്റ് ബസ്സുകൾ ആണ് തടഞ്ഞത്.
പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കൊല്ലത്തേക്ക് പോയ ബസ് സമരനൂലികൾ തടഞ്ഞു. ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പൊതു പണിമുടക്ക് കണ്ണനല്ലൂരും കൊട്ടിയത്തും പൂർണമായി. മിക്ക വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങൾ ഓടുന്നത് കാണാമായിരുന്നു.
