27.2 C
Kollam
Friday, July 4, 2025
HomeMost Viewedഇന്ത്യൻ സൈന്യത്തിന് പറക്കും ടാങ്കിന്റെ കരുത്ത്; അപ്പാച്ചെ ഹെലികോപ്ടറുകൾ ഈ മാസം എത്തും

ഇന്ത്യൻ സൈന്യത്തിന് പറക്കും ടാങ്കിന്റെ കരുത്ത്; അപ്പാച്ചെ ഹെലികോപ്ടറുകൾ ഈ മാസം എത്തും

- Advertisement -
- Advertisement -

ഇന്ത്യൻ കരസേനയുടെ ആക്രമണശേഷി കൂടുതൽ ശക്തമാകുന്നു. ജൂലൈ 15-നകം അമേരിക്കയിൽ നിന്നുള്ള AH-64E അപ്പാച്ചെ ആക്രമണ ഹെലികോപ്ടറുകളുടെ ആദ്യ മൂന്ന് യൂണിറ്റുകൾ ഇന്ത്യയിലെത്തും. ആകെ ആറിൽ നിന്നുള്ള ഈ പ്രാഥമിക ഘട്ടം ജോധ്പൂരിലെ 451-ആം ആർമി എവിയേഷൻ സ്ക്വാഡ്രണിൽ ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ലോകത്തേറ്റവും ശക്തിയുള്ള അറ്റാക്ക് ഹെലികോപ്ടറുകളിലൊന്നായ അപ്പാച്ചെ, നൈറ്റ് വിഷൻ, ഹൈ-ടെക് സെൻസറുകൾ, ഹെൽഫയർ മിസൈലുകൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളുമായി ഏതൊരു കാലാവസ്ഥയിലും ആക്രമണത്തിനൊരുങ്ങുന്നവയാണ്. ഈ ഹെലികോപ്ടറുകളുടെ വരവോടെ ചൈനയുടെയും പാക്കിസ്ഥാന്റെയും അതിർത്തി മേഖലയിലെ ആർമിയുടെ ദൗത്യങ്ങൾ കൂടുതൽ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments