26.6 C
Kollam
Friday, October 17, 2025
HomeMost Viewedസംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; നാളെ മുതൽ മൂന്ന് ദിവസം ചില ജില്ലകൾക്ക് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; നാളെ മുതൽ മൂന്ന് ദിവസം ചില ജില്ലകൾക്ക് ജാഗ്രതാ നിർദേശം

- Advertisement -

കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ജില്ലകളിൽ ഇടിമിന്നലോടെയും കാറ്റോടെയും കൂടിയ കനത്ത മഴ പ്രതീക്ഷിക്കാമെന്ന് അറിയിപ്പിൽ പറയുന്നു.പ്രത്യേകിച്ച് കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്കൂൾ, കോളേജ് തുടങ്ങിയവയുടെ പ്രവർത്തനത്തിൽ മാറ്റമുണ്ടാകാമെന്ന സാധ്യതയും അധികൃതർ അറിയിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments