27.3 C
Kollam
Wednesday, January 28, 2026
HomeNewsCrimeവിവാഹം കഴിഞ്ഞ് 36 ദിവസത്തിനകം ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തി; ജാർഖണ്ഡിൽ യുവതി അറസ്റ്റിൽ

വിവാഹം കഴിഞ്ഞ് 36 ദിവസത്തിനകം ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തി; ജാർഖണ്ഡിൽ യുവതി അറസ്റ്റിൽ

- Advertisement -

ജാർഖണ്ഡിലെ ഗഢ്‌വ ജില്ലയിൽ 22 കാരനായ ഭർത്താവിനെ വിഷം കലർത്തിയ ഭക്ഷണം നൽകി കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ഭാര്യയായ 20 കാരി സുനിത സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിടുന്നതിനുമുമ്പാണ് ഭർത്താവ് ബുധ്നാഥ് സിംഗിനെ കൊലപ്പെടുത്തിയത്.

ഇരുവരും ജനുവരി 11നാണ് വിവാഹിതരായത്, എന്നാൽ വിവാഹജീവിതത്തിൽ തുടക്കം മുതലേ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.ജൂൺ 15ന് ഭർത്താവിന് തയ്യാറാക്കിയ ചിക്കനിൽ വിഷം കലർത്തിയതായാണ് സംശയം. ഭക്ഷണം കഴിച്ചതിന് ശേഷം ബുധ്നാഥ് അസ്വസ്ഥനായി, പിന്നീട് മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

അഹമ്മദാബാദ് വിമാനാപകടം; രക്ഷപ്പെട്ട വിശ്വാസ് കുമാർ ആശുപത്രി വിട്ടു


ഭർത്താവിന്റെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലിനിടെ സുനിത കുറ്റം സമ്മതിച്ചതായും, കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്, കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments