25.8 C
Kollam
Saturday, September 20, 2025
HomeNewsCrimeആലുവ കുരുന്നിൻ കൊലപാതകം; പ്രതിയായ അമ്മയെ തെളിവെടുപ്പിന് മാറ്റിയപ്പോൾ ജനകീയ ആക്രോശം

ആലുവ കുരുന്നിൻ കൊലപാതകം; പ്രതിയായ അമ്മയെ തെളിവെടുപ്പിന് മാറ്റിയപ്പോൾ ജനകീയ ആക്രോശം

- Advertisement -
- Advertisement - Description of image

മൂന്നര വയസ്സുകാരിയായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പോലീസ് തെളിവെടുപ്പിന് കൊണ്ട് വന്നപ്പോൾ ജനങ്ങൾ ശക്തമായി പ്രതികരിച്ചു. കുട്ടിയുടെ അമ്മ സന്ധ്യയെ കാണുമ്പോൾ ‘പ്രതിയുടെ മുഖം കാണിക്കണം’ എന്നടക്കം ആക്രോശങ്ങളുമായി നാട്ടുകാർ പ്രതിഷേധിച്ചു. കുറ്റപത്രം തയ്യാറാക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായി കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനായി പോലീസാണ് സന്ധ്യയെ സ്ഥലത്തെത്തിച്ചത്.

കുഞ്ഞിന്റെ പോസ്റ്റ്മോർട്ടത്തിൽ നിന്നുള്ള കണ്ടെത്തലുകൾ അതീവ ഗുരുതരമാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കുട്ടിയുടെ പിതാവിന്റെ സഹോദരനെയാണ് ലൈംഗിക പീഡനക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെയാണ് സംഭവം കേരളം മുഴുവൻ ഞെട്ടിച്ച ദുരന്തമായി മാറിയത്. കുട്ടിയെ സ്വന്തം അമ്മ പുഴയിലേക്ക് തള്ളിയതും പിന്നീട് മനസ്സലിഞ്ഞു കുറ്റം സമ്മതിച്ചതുമാണ് പൊതുജനത്തെ കൂടുതൽ പ്രകോപിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് 22 അംഗ അന്വേഷണ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments