ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിലെ പാലിതാന നഗരം ലോകത്തിലെ ആദ്യത്തെ പൂർണ്ണമായും വെജിറ്റേറിയൻ നഗരമായി അറിയപ്പെടുന്നു. 2014-ൽ ജൈന സന്യാസിമാർ നടത്തിയ പട്ടിണി സമരത്തെ തുടർന്ന്, ഇവിടെ മാംസവും മുട്ടയും ഉൾപ്പെടെയുള്ള നോൺ-വെജ് ഭക്ഷണങ്ങളുടെ വില്പനയും നിരോധിച്ചു. ഇത് ജൈന സമുദായത്തിന്റെ വിശ്വാസങ്ങളെ മാനിക്കുന്നതിന്റെ ഭാഗമായി സർക്കാർ എടുത്ത തീരുമാനമാണ് .
ഇതുപോലെ, മഥുര, വൃന്ദാവൻ, ഹരിദ്വാർ, ഋഷികേശ്, വാരണാസി തുടങ്ങിയ ആത്മീയ നഗരങ്ങളിലും നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾക്ക് നിയന്ത്രണങ്ങളുണ്ട്. ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശങ്ങളിൽ, റെസ്റ്റോറന്റുകളും വീടുകളും വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രമേ വിളമ്പാറുള്ളൂ .ഇത് അവരുടെ ഭക്ഷണശീലങ്ങളിൽ ഒരു പുതുമയും ആരോഗ്യപരമായ മാറ്റവും കൊണ്ടുവരാൻ സഹായകമായേക്കാം.
