25 C
Kollam
Monday, July 21, 2025
HomeNewsഅബദ്ധത്തില്‍ അതിര്‍ത്തി കടന്നു; ബിഎസ്എഫ് ജവാന്‍ പാക് സൈന്യത്തിന്റെ പിടിയില്‍

അബദ്ധത്തില്‍ അതിര്‍ത്തി കടന്നു; ബിഎസ്എഫ് ജവാന്‍ പാക് സൈന്യത്തിന്റെ പിടിയില്‍

- Advertisement -
- Advertisement - Description of image

ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്താൻ. അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്നെത്തിയ ജവാനെയാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ ജവാനാണ് അതിർത്തി അബദ്ധത്തിൽ കടന്നത്. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിൾ പികെ സിംഗ് എന്ന സൈനികനാണ് ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെ പിടിയിലായത്.

നിലവിൽ പാക്ക് റെയ്ഞ്ചേഴ്സിന്റെ പിടിയിലാണ് ബിഎസ്എഫ് ജവാന്‍ എന്നാണ് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളിലെയും സൈന്യത്തിന്റെ ഫ്ളാഗ് മീറ്റിംഗിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം ജവാനെ വിട്ടയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. മോചനത്തിനായി ചർച്ചകള്‍ തുടരുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments