പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. നടന്നത് ക്രൂരമായ കൃത്യമാണെന്നും ആക്രമണത്തെ ന്യായീകരിക്കാനാവില്ലായെന്നും പുടിൻ അറിയിച്ചു. തീവ്രവാദത്തിനെതിരെ പോരാടുന്നതിൽ ഇന്ത്യക്കൊപ്പമുണ്ടാകുമെന്നും പുടിൻ കൂട്ടിചേർത്തു.
ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത് എത്തിയിരുന്നു. കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് മോദി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു.
