27.5 C
Kollam
Sunday, September 14, 2025
HomeNewsപെരുമൺ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മീന തിരുവാതിര മഹോത്സവം; ഏപ്രിൽ 2, 3, 4 ദിവസങ്ങളിൽ...

പെരുമൺ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മീന തിരുവാതിര മഹോത്സവം; ഏപ്രിൽ 2, 3, 4 ദിവസങ്ങളിൽ കേരളത്തിൽ രഥോത്സവം നടക്കുന്ന രണ്ടു ക്ഷേത്രങ്ങൾ പെരുമണും കല്പാത്തിയും

- Advertisement -
- Advertisement - Description of image

2025 ഏപ്രിൽ 2, 3, 4 ദിവസങ്ങളിൽ പെരുമൺ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മീന തിരുവാതിര മഹോത്സവം കൊണ്ടാടുന്നു. അപൂർവങ്ങളായ ആചാര അനുഷ്ടാനങ്ങളാണ് ഇവിടെ നടന്നു വരുന്നത്. തെക്കൻ കേരളത്തിൽ തേര്കെട്ട് മഹോത്സവം നടക്കുന്ന ഏക ക്ഷേത്രമാണ് പെരുമൺ ക്ഷേത്രം.

ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങുകളിൽ പ്രധാനമാണ് സന്താനലബ്ധിക്കു ശേഷം നടത്തുന്ന പ്രതീകാത്മകമായ പിള്ളവയ്പ്പ് സമർപ്പണവും സരസ്വതീ കടാക്ഷത്തിനായി നടത്തുന്ന ആൺകുട്ടികളുടെ തലയിൽ വിളക്കെടുപ്പും. കേരളത്തിൽ രഥോത്സവം നടക്കുന്ന രണ്ടു ക്ഷേത്രങ്ങൾ പെരുമണും കല്പാത്തിയുമാണ്. ഇവിടെയും പെരുമൺ തേര് വേറിട്ട് നിൽക്കുന്നു. കൽപാത്തി രഥം സ്ഥിരമായി നിർമിച്ചു സൂക്ഷിച്ചിരിക്കുന്നതാണ്. എന്നാൽ പെരുമൺ തേര് ഓരോ വർഷവും പുതുതായി കെട്ടി ഒരുക്കുന്നതാണ്.

പുരാതന കാലത്ത് വളരെ ഉന്നതിയുള്ള മുഴു തേരാണ് കെട്ടിയിരുന്നത് എന്ന് പഴമക്കാർ സാക്ഷിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ തേര് പടിപ്പുറത്തു നിന്നും 13 % കോൽ ഉയരമുള്ള കാൽ തേരാണ്. നാല് അരക്കാൽ അഥവാ കതിര് കാൽ നാല് കോണുകളിൽ നിന്നും ഉയർത്തുന്നു. ഇതിൽ 12 തട്ടകം ഉണ്ടായിരിക്കും.

ഇവയിൽ ചുവടെയുള്ള 5 എണ്ണം ചരിഞ്ഞ തട്ടുകളാണ്. ഏറ്റവും താഴത്തെ തട്ടിനെ മണ്ഡലം അഥവാ ചുറ്റമ്പലം എന്ന് വിളിക്കുന്നു. ഏറ്റവും മുകളിലായി മൂന്നു മുനയുള്ള തൊപ്പി കൂടാരവും മുൻഭാഗം ആനച്ചമയം പിടിപ്പിച്ച വള ചട്ടത്താൽ മനോഹരവും ആക്കുന്നു. അതിനുശേഷം ക്ഷേത്രത്തിൽ നിന്നും പൂജിച്ചു കൊണ്ടുവരുന്ന പരിവട്ടങ്ങൾ തേരിൽ കെട്ടുന്നതോടു കൂടി ദേവി തേരിൽ അധിവസിക്കുന്നതായി വിശ്വസിക്കുന്നു. പെരുമൺ ക്ഷേത്രത്തിന്റെ പഴമയെ വെളിവാക്കുന്ന ചരിത്ര സത്യങ്ങളും വസ്തുതകളും ശ്രദ്ധയിൽ കൊണ്ടുവരുന്നു.

മലയാള ഭാഷയിലെ ആദ്യ സന്ദേശ കാവ്യമായ ഉണ്ണി നീലി സന്ദേശത്തിൽ പെരുമൺ ക്ഷേത്രത്തെ പരാമർശിക്കുന്നതായി ഭാഷ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഈ കാവ്യത്തിൽ നിന്നും 1400 വർഷങ്ങൾക്ക് മുൻപേ പെരുമൺ ക്ഷേത്രം അഷ്ടമുടി കായലോരത്തു സ്ഥിതി ചെയ്തിരുന്നു എന്ന് വ്യക്തം.

വാർത്താ സമ്മേളനത്തിൽ ജി ഉദയകുമാർ , ഒ സുമേഷ് , എസ് ഗിരീഷ് കുമാർ, കെ സതീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.Mob : 9446010268,8157928531,9947655577,9400950018

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments