25.4 C
Kollam
Monday, September 15, 2025
HomeEducationസംസ്ഥാനത്ത് പൊതുപരീക്ഷകൾക്ക് ആരംഭം ; എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് മൂന്ന് മുതൽ

സംസ്ഥാനത്ത് പൊതുപരീക്ഷകൾക്ക് ആരംഭം ; എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് മൂന്ന് മുതൽ

- Advertisement -
- Advertisement - Description of image

ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് മൂന്നിന് (തിങ്കളാഴ്ച) ആരംഭിക്കും.മാർച്ച്‌ 3 മുതല്‍ 26 വരെയാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടക്കുന്നത്. രാവിലെ 9.30 മുതല്‍ 11.45 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നത്. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ ഉച്ചയ്ക്ക് 1:30 മുതല്‍ വൈകീട്ട് 4.15 വരെയാണ്.

വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച ആരംഭിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അറിയിച്ചു. പരീക്ഷാ ദിവസങ്ങളില്‍ ചോദ്യപേപ്പറുകള്‍ അതാത് കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് വിതരണം ഇതിനകം അവസാനിച്ചു.ആദ്യ ദിനമായ മൂന്നിന് ഒന്നാം ഭാഷ, അഞ്ചിന് ഇംഗ്ലീഷ്, ഏഴിന് ഒന്നാം ഭാഷ പാര്‍ട്ട് – 2, 10 ന് സോഷ്യല്‍ സയന്‍സ്, 17 ന് ഗണിതശാസ്ത്രം, 19 ന് ഹിന്ദി/ജനറല്‍ നോളജ്, 21 ന് ഊര്‍ജതന്ത്രം, 24 ന് രസതന്ത്രം, 26 ന് ജീവശാസ്ത്രം എന്നിങ്ങനെയാണ് എസ്എസ്എല്‍സി പരീക്ഷയുടെ ടൈംടേബിള്‍.

നാല് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇക്കുറി സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. സംസ്ഥാനമൊട്ടാകെ 2964 പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഗള്‍ഫിലെ ഏഴ് കേന്ദ്രങ്ങളില്‍ നിന്ന് 682 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ നിന്ന് 447 വിദ്യാര്‍ഥികളും പരീക്ഷ എഴുതും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments