ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ആന്റോ ജോസഫ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് മമ്മൂട്ടി ഡൽഹിയിൽ എത്തിയത്. മമ്മൂട്ടിയും ഭാര്യ സുൽഫത്തും ജോൺ ബ്രിട്ടാസ് എംപിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരരുന്നു.18 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 25 വരെയാണ് ഡൽഹിയിൽ നടക്കുന്നത്.
മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ വലിയ വഴിത്തിരിവായ ന്യൂഡല്‍ഹിയ്ക്കും അതിനുശേഷം സുരേഷ് ഗോപിക്കൊപ്പം ഷാജി കൈലാസിന്റെ ദി കിങ് ആന്‍ഡ് കമ്മിഷണറുമാണ് ഡല്‍ഹിയില്‍ ചിത്രീകരിച്ച മമ്മൂട്ടി ചിത്രം. ചിത്രത്തിൽ നായികയായെത്തുന്നത് നയൻതാരയാണ്. സിനിമയുടെ ചിത്രീകരണത്തില്‍ കഴിഞ്ഞദിവസം താരം ജോയിന്‍ ചെയ്തിരുന്നു.
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. 2016ല്‍ പുറത്തിറങ്ങിയ ‘പുതിയ നിയമ’മാണ് മുൻപ് ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രം. ചിത്രത്തില്‍ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി വൻ താര നിരയും അണിനിരക്കുന്നുണ്ട്.
