29.5 C
Kollam
Saturday, February 22, 2025
HomeRegionalCulturalചരിത്രപരമായ നിർവൃതി അനുഭൂതിയായി; മഹാ സംഗമത്തിലൂടെ സാഫല്യം

ചരിത്രപരമായ നിർവൃതി അനുഭൂതിയായി; മഹാ സംഗമത്തിലൂടെ സാഫല്യം

- Advertisement -
- Advertisement -

വെറുമൊരു അദ്ധ്വാനമല്ല; കഠിനാദ്ധ്വാനം. കൊല്ലം എസ് എൻ കോളേജിൻ്റെ ചരിത്രത്തിൽ മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, കേരളത്തിലെ ഒരു കോളേജിനും 75 വർഷത്തെ അതും ഒരു ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികളെ പരമാവധി സംഘടിപ്പിച്ച് സംഗമം നടത്തുകയെന്ന് പറയുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വതയായാണ് കാണേണ്ടതും വിലയിരുത്തേണ്ടതും. അങ്ങനെയുള്ള ഒരു അദ്ധ്യായം രചിച്ചു കൊണ്ടാണ് കൊല്ലം എസ് എൻ കോളേജിലെ ഒരു പിടി പൂർവ്വ വിദ്യാർർത്ഥികളും പിന്നീട് അവിടെ അദ്ധ്യാപകരായിട്ടുള്ളവരും ചേർന്ന് പൂർവ്വകാല – നടപ്പുകാല വിദ്യാർത്ഥി സംഗമത്തിന് വേദിയൊരുക്കിയത്. ഈ പരിശ്രമത്തിന് ഒരു വർഷത്തിൻ്റെ ദൈർഘ്യമുണ്ട്.

ഏതു കാര്യത്തിനും രണ്ടു വശമുണ്ടല്ലോ!സദുദ്ദേശം. ദുരുദ്ദേശം. ഈ സദുദ്ദേശ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിന് പകരം ചിലർ ദുരുദ്ദേശമായി കണ്ടു. പക്ഷേ, ഭാരവാഹികൾ എന്തൊക്കെയുണ്ടായിട്ടും അവിഘ്നം മുന്നോട്ട് പോകുകയായിരുന്നു.
അനന്തരഫലം; സംഘാടനം പ്രതീക്ഷിച്ചതിലും പൂർണ്ണ വിജയത്തിൽ എത്തുകയായിരുന്നു. സദസ് ഏറെക്കുറെ നിറഞ്ഞത് അഭിമാന നിമിഷങ്ങളുടെ, ഉദ്യമത്തിൻ്റെ, പ്രചോദനത്തിൻ്റെ, സാക്ഷാത്ക്കാരത്തിൻ്റെ ഘടകങ്ങളായി മാറാൻ അവസരമാകുകയായിരുന്നു.

ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ അവതരിപ്പിച്ച കലാപരിപാടികളും ഏറെ ശ്രദ്ധേയമായി :

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments