കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ള കുടിവെള്ള കണക്ഷനുകളിൽ കുടിശ്ശികയുള്ളതും, മീറ്റർ പ്രവർത്തിക്കാത്തതുമായ കണക്ഷനുകൾ ഇനിയൊരറിയിപ്പു കൂടാതെ വിച്ഛേദിക്കുമെന്ന് കേരള വാട്ടർ അതോറിറ്റി കൊല്ലം വാട്ടർ സപ്ലെ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഇത്തരത്തിലുള്ള 432 കണക്ഷനുകൾ ഇതിനകം വിച്ഛേദിച്ചിട്ടുണ്ട്. ആയതിനാൽ വാട്ടർ ചാർജ് കുടിശ്ശികയുള്ളതും മീറ്റർ പ്രവർത്തനരഹിതമായതുമായ ഉപഭോക്താക്കൾ ഇതൊരു അറിയിപ്പായി കണക്കിലെടുത്ത് ഈ ഓഫിസുമായി ബന്ധപ്പെട്ടു പ്രവർത്തനരഹിതമായ മീറ്റർ മാറ്റി വയ്‌ക്കേണ്ടതും ഏതെങ്കിലും വാട്ടർ അതോറിറ്റി ഓഫീസിലോ, ഓൺലൈൻ മുഖേനയോ വാട്ടർ ചാർജ് കുടിശ്ശിക അടച്ച് ഡിസ്കണക്ഷൻ ഒഴിവാക്കേണ്ടതാണെന്ന് വാർത്താ കുറിപ്പിൽ അറിയിച്ചു.