26.9 C
Kollam
Thursday, October 16, 2025
HomeMost Viewedപോലീസ് കേസെടുത്തതില്‍ വിവാദം; കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരിക്കെതിരെ

പോലീസ് കേസെടുത്തതില്‍ വിവാദം; കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരിക്കെതിരെ

- Advertisement -

കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി ഗിരിജക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തതില്‍ വിവാദം മുറുകുന്നു.കോടിയേരിയുടെ മരണം സംബന്ധിച്ച വാര്‍ത്തയ്ക്ക് താഴെ വിദ്വേഷ കമന്റ് ഇട്ടതിനാണ് കേസ്.

കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്.പൊലീസിന്റേത് പ്രതികാര നടപടി ആണെന്ന് ബിജെപി ആരോപിച്ചു.ഗിരിജയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തൊക്കിലങ്ങാടി സ്‌കൂളിലേക്ക് എസ് എഫ് ഐ മാര്‍ച്ച് നടത്തി.

അതേ സമയം കെടി ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നിട്ടും കലി തീരാതെ ആ കുടുംബത്തെയും വേട്ടയാടുന്ന നടപടി ഫാസിസമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി.ഇത് ഭീരുത്വമാണ് , വേട്ടയാടല്‍ തുടര്‍ന്നാല്‍ കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതാവും വിമര്‍ശിക്കപ്പെടുമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments