കൊല്ലം ഡിപ്പോയിൽ നിന്നും 01.10.2022,04,10.2022,08.10.2022 എന്നീ ദിവസങ്ങളിൽ പുലർച്ചെ 05.10 നു ആരംഭിക്കുന്ന വാഗമൺ വഴി മൂന്നാർ ഉല്ലാസ യാത്രയ്ക്കും 19.10.2022, 20.10.2022 തീയതികളിലെ കപ്പൽ യാത്രയ്ക്കും അഭൂതപൂർവ്വമായ തിരക്ക്.
വാഗമൺ മൂന്നാർ യാത്ര രാവിലെ 05.10 നു കൊല്ലത്തു നിന്നും പുറപ്പെട്ട അടൂർ,പത്തനംതിട്ട, റാന്നി,മുണ്ടക്കയം എലപ്പാറ, വഴി വാഗമൺ എത്തുന്നു.വാഗമണിൽ അഡ്വെഞ്ചർ പാർക്ക്, പൈൻ വാലി,മൊട്ടക്കുന്ന്,എന്നിവ സന്ദർശിച്ച ശേഷം,കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാർകുട്ടി വ്യൂ പോയിന്റ,അടിമാലി,ആനച്ചാൽ വഴി ആദ്യ ദിനം മൂന്നാറിൽ യാത്ര അവസാനിക്കും.
അടുത്ത ദിവസം രാവിലെ 8.30 നു മൂന്നാറിൽ നിന്നുംg ആരംഭിക്കുന്ന ഉല്ലാസയാത്രg മൂന്നാറിലെ ടോപ് സ്റ്റേഷൻ, കുണ്ടള ഡാം,മാട്ടുപ്പെട്ടി ഡാം ബോട്ടാണിക്കൽ ഗാർഡൻ,എക്കോ പോയിന്റ്, ഫ്ലവർ ഗാർഡൻ എന്നിവ സന്ദർശിച്ച് വൈകുന്നേരം 6 മണിക്ക് മൂന്നാറിൽ എത്തുകയും രാത്രി 7 മണിക്ക് അടിമാലി,കോതമംഗലം,മൂവാറ്റുപുഴ,കോട്ടയം,കൊട്ടരക്കര വഴി കൊല്ലം ഡിപ്പോയിൽ പുലർച്ചെ 2 മണിക്ക് എത്തുന്നു.കൊല്ലത്ത് നിന്നും ഒക്ടോബർ 19,20 തിയതികളിൽ രാവിലെ 10 മണിക്ക് പുറപ്പെടുന്ന കപ്പൽ യാത്രയിൽ
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷനും കെഎസ്ആർടിസിയും ചേർന്ന് അറബിക്കടലിന്റെ വശ്യമനോഹരിത കുറഞ്ഞ ചെലവിൽ ആസ്വദിക്കുന്നതിന് അവസരം ഒരുക്കുന്നു.
200 പേർക്ക് ഒരേസമയം സഞ്ചരിക്കാവുന്ന കപ്പലിൽ ബാങ്കെറ്റ് ഹാൾ, റസ്റ്റോറൻറ്, കുട്ടികൾക്ക് കളിസ്ഥലം, സൺഡക്ക്, ലോഞ്ച് ബാർ, ത്രീഡി തിയേറ്റർ എന്നിവയുണ്ട് കൂടാതെ ഡിജെ പാർട്ടി, ബുഫേ ഡിന്നർ, ലൈവ് പ്രോഗ്രാമുകൾ എന്നിവയും സംഘടിപ്പിച്ചിരിക്കുന്നു.
അന്വേഷണങ്ങൾക്ക്
ബഡ്ജറ്റ് ടൂറിസം സെൽ, KSRTC,കൊല്ലം.
+919447721659
+918921950903
+919496675635