25.6 C
Kollam
Saturday, September 20, 2025
HomeNewsCrimeകണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ്; കണ്ണൂര്‍ ടൗണ്‍ പൊലീസാണ് റെയ്ഡ് നടത്തുന്നത്

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ്; കണ്ണൂര്‍ ടൗണ്‍ പൊലീസാണ് റെയ്ഡ് നടത്തുന്നത്

- Advertisement -
- Advertisement - Description of image

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് റെയ്ഡ്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് റെയ്ഡ് നടത്തുന്നത്. നഗരത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടരുന്നു.മട്ടന്നൂര്‍, ചക്കരക്കല്ല്, ഇരിട്ടി, ഉളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തുന്നു.

നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹര്‍ത്താല്‍ ഗൂഢാലോചന കണ്ടെത്തുകയുമാണ് റെയ്ഡിന്റെ ലക്ഷ്യം.കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ വ്യാപകമായ അക്രമപരമ്പരകളാണ് അരങ്ങേറിയത്. രാജ്യത്ത് വിവിധയിടങ്ങളില്‍നിന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുന്നത് ഡല്‍ഹി എന്‍ഐഎ ആസ്ഥാനത്ത് തുടരുകയാണ്. റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

തിങ്കളാഴ്ച പിഎഫ്‌ഐ നേതാക്കളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. അതിനിടെ എന്‍ഐഎ പരിശോധനയ്ക്കും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments