24.9 C
Kollam
Friday, November 22, 2024
HomeNewsCrimeഅട്ടപ്പാടി മധുകൊലക്കേസ്; പ്രതിഫലം ലഭിക്കാതെ സ്പെഷ്യൽ പ്രോസിക്യൂട്ടർ

അട്ടപ്പാടി മധുകൊലക്കേസ്; പ്രതിഫലം ലഭിക്കാതെ സ്പെഷ്യൽ പ്രോസിക്യൂട്ടർ

- Advertisement -
- Advertisement -

അട്ടപ്പാടി മധുകൊലക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് ഇതുവരെ സർക്കാർ പ്രതിഫലം നൽകാത്തത് വിവാദത്തിൽ. ഇതുവരെ ഒരു രൂപ പോലും ഫീസോ, ചെലവോ നൽകിയില്ല.
വിചാരണ നാളിലെ ചെലവെങ്കിലും അനുവദിക്കാൻ ഇടപെടണമെന്ന് കാട്ടി അഭിഭാഷകൻ രാജേഷ് എം.മേനോൻ കളക്ടർക്ക് ചെലവ് കണക്ക് സഹിതം കത്തയച്ചു.

സർക്കാരിന് താത്പര്യമുള്ള കേസിൽ ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴാണ്, ഏറെ പ്രമാദമായ മധുകൊലക്കേസിൽ വക്കീലിന് ഫീസ് കൊടുക്കാൻ പോലും സർക്കാർ മടിക്കുന്നത്.സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോന് ഫീസ് നൽകുന്നില്ലെന്ന പരാതി മധുവിൻ്റെ അമ്മ മല്ലി മന്ത്രി കെ.കൃഷ്ണൻ കുട്ടിയെ നേരിട്ട് കണ്ട് അറിയിച്ചു .

ഇതുവരെ 40ലേറെ തവണ രാജേഷ് എം.മേനോൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായും അഡീഷണലായും മധുകേസിൽ കോടതിയിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ഫീസോ, യാത്രാ ചെലവോ , വക്കീലിന് നൽകിയിട്ടില്ല.
240 രൂപയാണ് ഒരു ദിവസം ഹാജരായാൽ വക്കീലിന് നൽകുക.1978 ലെ വ്യവസ്ഥ പ്രകാരമുള്ള ഫീസ് ഘടനയാണിത്. വഒരു ദിവസം കോടതിയിൽ ഹാജരായി മൂന്ന് മണിക്കൂർ ചെലവഴിച്ചാലാണ് 240 രൂപ കിട്ടുക. അല്ലെങ്കിൽ അത് 170 ആയി കുറയും.ഈ തുകയ്ക്ക് ഒരു വക്കീലിനെ കിട്ടിയത് തന്നെ ഭാഗ്യം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments