26.5 C
Kollam
Wednesday, October 15, 2025
HomeNewsട്രെയിനുകള്‍ക്ക് നിയന്ത്രണം; പകരം കൂടുതല്‍ ബസ് സര്‍വ്വീസുകള്‍

ട്രെയിനുകള്‍ക്ക് നിയന്ത്രണം; പകരം കൂടുതല്‍ ബസ് സര്‍വ്വീസുകള്‍

- Advertisement -

എറണാകുളം ടൗണ്‍, എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സിഗ്‌നലുകളുടെ പ്രവര്‍ത്തനത്തെ വെള്ളക്കെട്ട് ബാധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിവിധ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സിഗ്‌നല്‍ തകരാര്‍ മൂലം ട്രെയിന്‍ ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

അതേസമയം, സിഗ്‌നല്‍ തകരാര്‍ മൂലം ട്രെയിന്‍ ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബസ് സര്‍വ്വീസുകളുമായി കെ.എസ്.ആര്‍.ടി.സി. രംഗത്തെത്തി. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമെ കൂടുതല്‍ സര്‍വ്വീസുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷനില്‍ ഉള്‍പ്പെടുത്തി, യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് സര്‍വീസ് നടത്തും. കൂടാതെ, നിലവില്‍ സര്‍വീസ് നടത്തിവരുന്ന തിരുവനന്തപുരം-കോഴിക്കോട്, കോഴിക്കോട്- തിരുവനന്തപുരം ബൈപ്പാസ് റൈഡറുകള്‍ ഓരോ മണിക്കൂര്‍ ഇടവേളകളില്‍ എത്രയും വേഗം യാത്രക്കാര്‍ക്ക് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്കും തിരിച്ചും എത്തുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments