26.8 C
Kollam
Friday, March 14, 2025
HomeNewsCrimeവാഴക്കുളം എസ്എച്ച്ഒ ജീവനൊടുക്കിയ നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക വിവരം

വാഴക്കുളം എസ്എച്ച്ഒ ജീവനൊടുക്കിയ നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക വിവരം

- Advertisement -
- Advertisement -

കൊച്ചി വാഴക്കുളം പോലീസ് സ്‌റ്റേഷനിലെ എസ് എച്ച് ഒ രാജേഷ് കെ മേനോനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലാണ് ഉദ്യോഗസ്ഥനെ കണ്ടെത്തിയത്. പുത്തൻ കുരിശ് സ്വദേശിയാണ് രാജേഷ് കെ മേനോൻ. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

എട്ടാം തിയതിയാണ് വാഴക്കുളം പോലീസ് സ്റ്റേഷനിൽ എസ് എച്ച് ഒ ആയി രാജേഷ് ചുമതലയേൽക്കുന്നത്. കുടുംബ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. ഇതിന്‍റെ മാനസിക അസ്വസ്ഥമൂലമാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

വാഴക്കുളം സേറ്റേഷനിൽ ചാർജെടുത്തിട്ട് രണ്ട് ആഴ്ച്ച മാത്രമേ ആയിട്ടുള്ളു. ഇവിടെ ചാർജ് എടുക്കുന്നതിന് മുൻപ് കുറച്ചു നാൾ സസ്പെൻഷനിൽ ആയിരുന്നു. സസ്പെൻഷൻ കഴിഞ്ഞതിന് ശേഷമാണ് വാഴക്കുളം സ്റ്റേഷനിൽ ചാർജെടുത്തത്.
ഇന്നലെ രാത്രി സ്റ്റേഷനിൽ നിന്ന് നേരത്തെ ഇറങ്ങിയിരുന്നു. ഇന്ന് രാവിലെ കോടതിയിൽ പോകാനുണ്ട് എന്ന് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. രാവിലെ സ്റ്റേഷനിൽ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടാത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് ചെന്നപ്പോഴാണ് ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ രാജേഷ് കെ മേനോനെ കണ്ടെത്തിയത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments