28.7 C
Kollam
Saturday, January 31, 2026
HomeNewsവിഴിഞ്ഞം തുറമുഖ സമരം; സമരക്കാരുമായുള്ള ചര്‍ച്ച രണ്ടാമതും പരാജയം

വിഴിഞ്ഞം തുറമുഖ സമരം; സമരക്കാരുമായുള്ള ചര്‍ച്ച രണ്ടാമതും പരാജയം

- Advertisement -

വിഴിഞ്ഞം തുറമുഖ സമരം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ച രണ്ടാമതും പരാജയം.തുറമുഖ നിര്‍മാണം നിര്‍ത്താനാവില്ലെന്ന് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. സമരം തുടരുമെന്ന് പുരോഹിതര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം കരുതിക്കൂട്ടിയുള്ളതായിരുന്നില്ല എന്ന് മന്ത്രിമാര്‍ അറിയിച്ചു എന്ന സഭാ നേതൃത്വം പറഞ്ഞു.

അടിയന്തര പ്രമേയത്തിന്റെ പ്രത്യേക സാഹചര്യം മനസ്സിലാക്കണമെന്നും സമരസമിതിയോട് അഭ്യര്‍ത്ഥിച്ചു. മണ്ണെണ്ണയുടെ കാര്യത്തില്‍ ചര്‍ച്ച പോലും നടന്നില്ല. ചര്‍ച്ചകള്‍ തുടരും .മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കും എന്ന് പ്രതീക്ഷിക്കുന്നതായും സമരസമിതി വ്യക്തമാക്കി. മന്ത്രിമാരായ വി.അബ്ദുറഹ്മാന്‍, ആന്റണി രാജു, ജില്ലാ കളക്ടര്‍, വികാരി ജനറല്‍ യൂജിന്‍ പെരേര, സമരസമിതി കണ്‍വീനര്‍ ഫാ. തിയൊഡോഷ്യസ് ഡിക്രൂസ് തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments