26 C
Kollam
Thursday, December 12, 2024
HomeEntertainmentബഹുമാന്യ യാത്രക്കാരുടെയും പ്രിയ ജീവനക്കാരുടെയും പ്രത്യേക ശ്രദ്ധയ്ക്ക്; ഏകദിന ഉല്ലാസ യാത്ര

ബഹുമാന്യ യാത്രക്കാരുടെയും പ്രിയ ജീവനക്കാരുടെയും പ്രത്യേക ശ്രദ്ധയ്ക്ക്; ഏകദിന ഉല്ലാസ യാത്ര

- Advertisement -
- Advertisement -

ബഡ്ജറ്റ് ടൂറിസം സെല്ലുമായി ചേർന്ന് കൊല്ലം കെ എസ് ആർ ടി സി യൂണിറ്റ് സംഘടിപ്പിക്കുന്ന ഏകദിന ഉല്ലാസ യാത്ര

മലക്കപ്പാറ കാനന യാത്ര

തീയതി :
18.08. 2022 വ്യാഴാഴ്ച
(ശ്രീകൃഷ്ണ ജയന്തി)

സമയക്രമം
03.00–00.50

സർവീസ്
S.DLX
തുക
സീറ്റ് ഒന്നിന് ₹.1100 രൂപ.

നിങ്ങൾ വനയാത്ര ഇഷ്ട്ടപെടുന്ന ആൾ ആണോ ? എങ്കിൽ ജീവതത്തിൽ ഒരിക്കലെങ്കിലും മലക്കപ്പാറക്കു പോകണം , അതും കേരളത്തിന്റെ സ്വന്തം ആനവണ്ടിയിൽ.
അതിരിപ്പള്ളി, വാഴച്ചാൽ ,ചാർപ്പ എന്നീ കേരളത്തിലെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും, ഷോളയാർ ഡാമും , ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച മഴക്കാടും, വന്യമൃഗങ്ങളെയും കണ്ട് 90 കിലോമീറ്റർ നീളുന്ന വനപാതയിലൂടെ ഒരു മലക്കപ്പാറ ആനവണ്ടി യാത്ര.

വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ നീളമുള്ള 40 കിലോമീറ്റർ റോഡ് എന്നത് കേരളത്തിലെ തന്നെ ഏറ്റവും വൈൽഡ് ലൈഫ് കൂടുതലുള്ള വനപാത ആണ്. ആനയും , കാട്ടുപോത്തും , മാനും , മ്ലാവുമൊക്കെ ധാരാളം സ്വൈര്യ വിഹാരം നടത്താറുള്ള വനം.

ഈ വഴിയിൽ ഒരിടത്തും യാത്രക്കിടയിൽ നിർത്തുവാൻ പാടില്ല , ഹോൺ അടിക്കാൻ പാടില്ല , മ്യൂസിക് പാടില്ല തുടങ്ങിയവ സ്വകാര്യ വാഹനങ്ങൾക്ക് ഈ വന പാതയിലൂടെ യാത്ര ചെയ്യാനുള്ള സമയ പരിധി ആണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട നിയന്ത്രണം.

മറ്റൊരു വാഹനവും പാതയിൽ ഇല്ലാതിരിക്കുന്ന ഈ രാത്രിസമയങ്ങളിൽ നെഞ്ചും വിരിച്ചു വനപാതയിലൂടെ നടക്കുന്ന ആനയെയും , പോത്തിനേയും കാണാൻ ഉള്ള അവസരം ആകെ ലഭിക്കുന്നത് ഈ ബസിൽ യാത്ര ചെയ്യുന്നവർക്ക്‌ മാത്രം. മറ്റൊരു വാഹനത്തിനും ഈ സമയം ഈ പാതയിൽലോടെ സഞ്ചരിക്കാനുള്ള നിയമപരമായ അനുവാദം ഇല്ല.

ചാലക്കുടിയിൽ നിന്നും 30 കിലോ മീറ്റർ അകലെയുള്ള ആതിരപ്പള്ളി വെള്ളച്ചാട്ടം, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൾക്കുത്ത് ഡാം, തുടങ്ങിയവ കണ്ട് കാടിനുള്ളിൽ കൂടിയുള്ള 90 കിലോ മീറ്റർ യാത്രയാണ് മലക്കപ്പാറയിലേക്ക് ഉള്ളത്.

പെരിങ്ങൽകുത്ത് ഡാം പ്രദേശത്ത് ഇറങ്ങാൻ വനം വകുപ്പിന്റെ അനുവാദമില്ലാത്തതിനാൽ ബസിനുള്ളിൽ ഇരുന്ന് കൊണ്ട് ഡാം സൈറ്റ് കാണാനുള്ള സൗകര്യം KSRTC ഒരുക്കിയിട്ടുണ്ട്.

ഏകദേശം മുക്കാൽ മണിക്കൂർ യാത്രകൊണ്ട് ആദ്യ സ്റ്റോപ്പായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെത്തും. അവിടെ യാത്രക്കാർക്ക് വെള്ളച്ചാട്ടം കാണാനുള്ള സൗകര്യവും ഉണ്ട്.
പിന്നീടങ്ങോട്ട് വനമേഖലയിലുടേയാണ് യാത്ര.

അതിരപ്പിള്ളി കഴിഞ്ഞാൽ മഴക്കാടുകളാണ്. ചാർപ്പ വെള്ളച്ചാട്ടത്തിലാണ് അടുത്ത സ്റ്റോപ്പ്. തുടർന്ന് വാഴച്ചാൽ വഴി ചാലക്കുടി പുഴയോരത്ത് കൂടെയാണ് യാത്ര. പിന്നീട്‌ പോകുന്നത് പെരിങ്ങൽക്കുത്ത് ഡാമിന്റെ റിസർവോയർ വഴിയാണ് യാത്ര. അത് കഴിഞ്ഞാൽ ഷോളയാർ പവർ ഹൗസ് കഴിഞ്ഞ് മലക്കപ്പാറയെത്താൻ ഏകദേശം 4 മണിക്കൂർ ആണ് യാത്ര

NB:–പ്രഭാതഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനുമുള്ള തുക കരുതേണ്ടതാണ്
തുക അടച്ചുള്ള സീറ്റ് ബുക്കിംഗ് തുടർന്നു വരുന്നു .
ഏതാനും സീറ്റുകളിൽ ഒഴിവുണ്ട് . താല്പര്യമുള്ളവർ ഉടൻ തന്നെ തുകയടച്ച് ബുക്ക് ചെയ്യാവുന്നതാണ്.
അവസാന തീയതി
17.08.2022 ബുധൻ

തുക ഗൂഗിൽപേ വഴിയോ ഡിപ്പോയിലെത്തി നേരിട്ടോ അടയ്ക്കാവുന്നതാണ് .
തുക അടയ്ക്കുന്ന മുൻഗണന ക്രമത്തിൽ സീറ്റുകൾ അനുവദിക്കുന്നതാണ്.
കോ –ഓർഡിനേറ്റർ
കൊല്ലം

8921950903
9447721659
9496675635

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments