രാജ്യത്തെ മുന്നോട്ടുനയിക്കുന്നതിൽ പങ്കുവഹിച്ച മഹാരഥൻമാരിൽ ശ്രീനാരായണ ഗുരുവിനെയും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രി ശ്രീനാരായണ ഗുരുവിന് ആദരം നൽകിയത്. ഗുരു അടക്കമുള്ളവര്‍ രാജ്യത്തിന്റെ ആത്മാവിനെ ജ്വലിപ്പിച്ചുവെന്ന് മോദി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിലെ പോരാളികളെ അനുസ്മരിച്ച അദ്ദേഹം ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, അംബേദ്കര്‍, സവര്‍ക്കര്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞു.
ഇന്ത്യയുടെ സ്ത്രീശക്തിയിലും അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ സ്ത്രീകളുടെ പങ്ക് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ഭീകരവാദം പലവട്ടം വെല്ലുവിളിയയുര്‍ത്തിയിട്ടും ഇന്ത്യ മുന്നോട്ട് തന്നെ പോകുകയാണ്. ഇന്ത്യക്ക് ഇത് ഐതിഹാസിക ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ദേശീയ പതാക പാറി കളിക്കുന്നു. രക്തസാക്ഷികളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കണം. രാഷ്ട്ര നിര്‍മ്മണത്തില്‍ നെഹ്റുവിന്‍റെ പങ്കും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.
ജനാധിപത്യത്തിന്‍റെ അമ്മയാണെന്ന് ഇന്ത്യ തെളിയിച്ചു. പുതിയദിശയിൽ നീങ്ങാനുള്ള സമയമാണിത്. 75 വർഷം നീണ്ട യാത്ര ഉയർച്ച താഴ്ച്ചകൾ നിറഞ്ഞതായിരുന്നു. വെല്ലുകളിലും ഇന്ത്യ മുന്നേറി. ഈ ആഘോഷം ഇന്ത്യയിൽ ഒതുങ്ങുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.