25.7 C
Kollam
Friday, March 14, 2025
HomeNewsമേയറെ പരസ്യമായി തള്ളി സിപിഎം; ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ശരിയായില്ല

മേയറെ പരസ്യമായി തള്ളി സിപിഎം; ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ശരിയായില്ല

- Advertisement -
- Advertisement -

കോഴിക്കോട് മേയർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ശരിയായില്ലെന്ന് സിപിഎം മുന്നറിയിപ്പ് നൽകി.. മേയർ ബീനാ ഫിലിപ്പിന്റെ നടപടി സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. മേയറുടെ നടപടി സിപിഎമ്മിന് അംഗീകരിക്കാനാവില്ല. മേയറുടെ നിലപാടിനെ പരസ്യമായി തള്ളുന്നതായും കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അറിയിച്ചു.

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ചത് ശരിയായില്ല. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സിപിഎം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് സിപിഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. അക്കാരണം കൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സിപിഐഎം തീരുമാനിച്ചതായി പി. മോഹനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments