28.6 C
Kollam
Thursday, March 13, 2025
HomeMost Viewedകെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനം; പ്രതികരണവുമായി ഗവര്‍ണര്‍

കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനം; പ്രതികരണവുമായി ഗവര്‍ണര്‍

- Advertisement -
- Advertisement -

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച വിഷയത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാതി കിട്ടിയാല്‍ ചവറ്റുകുട്ടയില്‍ ഇടാന്‍ കഴിയില്ല. സ്വഭാവികമായും ഉത്തരവാദിത്തപ്പെട്ടവരോട് വിശദീകരണം തേടും. മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിഷയത്തില്‍ കണ്ണൂര്‍ വിസിയോട് അടിയന്തിരമായി ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. യുജിസി ചട്ടപ്രകാരമുള്ള എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാതെനിയമനമെന്നായിരുന്നു പരാതി. യോഗ്യതയുള്ളവരെ തഴഞ്ഞ് പ്രിയ വര്‍ഗ്ഗീസിന് ഒന്നാം റാങ്ക് നല്‍കിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments