25.7 C
Kollam
Friday, September 19, 2025
HomeNewsCrimeദിലീപ് സുപ്രിംകോടതിയെ സമീപിച്ചു; മുന്‍ ഭാര്യക്കും അതിജീവിതക്കും എതിരെ

ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു; മുന്‍ ഭാര്യക്കും അതിജീവിതക്കും എതിരെ

- Advertisement -
- Advertisement - Description of image

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു. അതിജീവിതക്കെതിരെയും മുന്‍ ഭാര്യക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും വിചാരണ വേഗത്തില്‍ ആക്കണമെന്നുമാണ് നടന്‍ ദിലീപിന്റെ അഭ്യര്‍ത്ഥന. ഉന്നത പൊലീസ് ഉദ്യോഗസ്ഥ അതിജീവിതയെ നിയമവിരുദ്ധമായി സഹായിക്കുകയാണെന്നും ദിലീപ് ആരോപിക്കുന്നു.

പല കേസുകളും തനിക്കെതിരെ പൊലീസ് കെട്ടിച്ചമയ്ക്കുകയാണ്. ഒരു വനിതാ ഉദ്യോഗസ്ഥ കേസുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഇടപെടുന്നുണ്ട്. അതിജീവിതയ്ക്ക് ഇവരുമായി വളരെ അടുത്ത ബന്ധമാണുള്ളത്. പല ഘട്ടങ്ങളിലും അതിജീവിതയെ ഇവര്‍ നിയമവിരുദ്ധമായി സഹായിക്കുകയാണ്. സിനിമയിലെ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. സമയ ബന്ധിതമായി കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തനിക്ക് വലിയ നഷ്ടങ്ങളുണ്ടാവും തുടങ്ങിയ കാര്യങ്ങളാണ് ദിലീപ് ഉന്നയിക്കുന്നത്.

കേസ് പെട്ടെന്ന് തീര്‍പ്പാക്കാന്‍ വിചാരണക്കോടതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കണം. കേസില്‍ തന്നെ പെടുത്തുന്നത് നീതിയുടെ താല്‍പ്പര്യത്തിന് എതിരാണെന്നും ദീലീപ് അപേക്ഷയില്‍ പറയുന്നു. രഞ്ജിത റോത്ത?ഗിയാണ് ദീലീപിന് വേണ്ടി സുപ്രിംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അടുത്ത ദിവസം സുപ്രിംകോടതിയുടെ മുമ്പില്‍ ഈ അപേക്ഷയെത്തും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments