25.9 C
Kollam
Monday, July 21, 2025
HomeNewsCrimeആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസ്; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസ്; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

- Advertisement -
- Advertisement - Description of image

പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കാറമേല്‍ സ്വദേശി കശ്യപ്, പെരളം സ്വദേശി ഗനില്‍ എന്നിവരാണ് അറസ്റ്റിലായത്.ഈ മാസം 12നാണ് പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. ബോംബേറില്‍ ഓഫിസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തില്‍ ആരും ഉണ്ടായിരുന്നില്ല.

പുലര്‍ച്ചെയോടെ ആസൂത്രിത ആക്രമണം നടത്തുകയായിരുന്നുവെന്നായിരുന്നു ബിജെപിയുടെ ആരോപണം.സംഭവം നടക്കുന്ന സമയത്ത് പരിസരത്തുണ്ടായിരുന്ന ഓഫിസ് സെക്രട്ടറി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് രണ്ട് പ്രതികളെ തിരിച്ചറിഞ്ഞത്. പയ്യന്നൂര്‍ ഡിവൈഎസ്പി കെ വി പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments