മുടിയുടെ ശാസ്ത്രീയത
ഭാഗം-2
മുടിയഴകിന്റെ അഥവാ കാർകൂന്തലിന്റെ മനോഹാരിത നിലനിർത്താൻ അടിസ്ഥാനപരമായി പല കാര്യങ്ങൾ ചെയ്യേണ്ടതായുണ്ട്. പ്രധാനമായും മുടികൊഴിച്ചിൽ തടയുകയാണ് വേണ്ടത്. ഇതിന് പഴമയിലും നൂതനയിലും കൂടുതൽ മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും കോസ്മെറ്റിക്സ് ഉപയോഗിക്കുന്നത് എത്രമാത്രം ശാശ്വതമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
മുടിയുടെ ഭൗതികരൂപം കണക്കിലെടുക്കുമ്പോൾ ഓരോ തലമുടിക്കും അടിസ്ഥാനപരമായി മൂന്ന് ഘടകങ്ങളണുള്ളത്. മുടിയുടെ പ്രധാന ഘടകം കോർട്ടക്സ് ആണെന്ന് പറഞ്ഞിരുന്നുവല്ലോ. അതാണ് മുടിക്ക് ഇലാസ്തികതയും ദൃഢതയും നിറവും നല്കുന്നത്. അതേ പോലെ,മുടിയുടെ ആന്തരികമായ ഭാഗമാണ് മെഡുല്ല. കെരാട്ടിൻ എന്ന വസ്തു കൊണ്ടാണ് മുടി നിർമ്മിക്കപ്പെട്ടിട്ടുള്ളത്. യഥാർത്ഥത്തിൽ മുടിയെ തരം തിരിച്ചാണ് കെയറിംഗ് കൊടുക്കുന്നത്. ഇപ്പോൾ അതിന് ക്ലെൻസിംഗ്, ടോണിംഗ്, കണ്ടീഷനിംഗ് എന്നിവ നല്കി വരുന്നു.
മുടിയെ സംരക്ഷിക്കപ്പെടുന്നത് ഒന്നിലധികം പാളികളുള്ള ബാഹ്യ ചർമ്മമാണ്. ചെറിയ പ്രായത്തിൽ തന്നെ മുടിക്ക് സംരക്ഷണം കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് ആഹാര രീതിയിലും ആരോഗ്യ കാര്യത്തിലും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്.
സൗന്ദര്യം മാത്രമല്ല- മുടി, സംരക്ഷണവും കൂടി നല്കുന്നു; പലരിലും മുടി വ്യത്യസ്ത രീതിയിൽ
നാല്പത് വയസ് കഴിയുന്ന സ്ത്രീകൾ മുടിയുടെ സംരക്ഷണത്തിൽ കൂടുതൽ പ്രാധാന്യം നല്കണം. വാക്സ് ക്രീമോ, എണ്ണയോ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഉപയോഗിക്കണം. കൂടാതെ, മൈലാഞ്ചി ഉപയോഗിക്കുന്നത് മുടിക്ക് ആരോഗ്യവും തിളക്കവും ഉണ്ടാക്കുന്നു. ആർത്തവം നിലയ്ക്കുന്ന ഘട്ടത്തിൽ ഹോർമോണിലുണ്ടാവുന്ന വ്യത്യാസം മുടിയിഴകൾ സാധാരണയായി കുറയുന്നു. ഇത്തരം സന്ദർഭത്തിൽ വേണമെങ്കിൽ ഹോർമോൺ റീപ്ലെയ്സ്മെൻറ് തെറാപ്പി നടത്താവുന്നതാണ്.കഴിവതും
രാസ പദാർത്ഥം ഉപയോഗിക്കാതെ മുടി സംരക്ഷിക്കാൻ പ്രകൃതിദത്തമായ പരിചരണമാണ് ആവശ്യമായുള്ളത്.
തുടരും ……