ലോകപുകയില വിരുദ്ധദിനാചരണം മെയ് 31 കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഡി.റ്റി.പി.സി ഓഫീസില്‍ രാവിലെ 10.30 മണിയ്ക്ക് എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും.
രാവിലെ 9.30 ന് ചിന്നക്കട ജംഗ്ഷന്‍ മുതല്‍ കൊല്ലം കെ.എസ്.ആര്‍.ടിസി ബസ് സ്റ്റാന്റ് വരെ നടത്തുന്ന പുകയില വിരുദ്ധ ബോധവല്‍കണ റാലി സിറ്റി പോലീസ് കമ്മീഷണര്‍ റ്റി. നാരായണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. പുകയില വിരുദ്ധ പ്രദര്‍ശന സ്റ്റാള്‍ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു പുകയില വിരുദ്ധ അവബോധ വാഹനം ഫ്‌ളാഗ്ഓഫ് ചെയ്യും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ദേവ്കിരണ്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലും. സൗജന്യ ജീവിതശൈലി രോഗപരിശോധന, സൗജന്യ ഓറല്‍ ക്യാന്‍സര്‍ പരിശോധനയും നടത്തും.
കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ യു. പവിത്ര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദുമോഹന്‍ മുഖ്യപ്രഭാഷണം നടത്തും. ഡി.റ്റി.പി.സി സെക്രട്ടറി ഡോ. രമ്യ ആര്‍. കുമാര്‍, മാസ് മീഡിയ ഓഫീസര്‍ ദിലീപ് ഖാന്‍, എന്‍.ഡി.സി വിഭാഗം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുകേഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. സാജന്‍ മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുക്കും.